രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 6,654 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

0
88
 
 
ന്യൂഡല്ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് 6,654 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ആദ്യമായാണ് ഇത്രയധികം പേര്ക്ക് രാജ്യതത്ത് രോഗം ബാധിക്കുന്നത്.
 
മൊത്തം 1,25,101 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. 3,720 മരണങ്ങള് രാജ്യത്ത് ഇതുവരെ രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇതില് 247 പേര് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് മരിച്ചു. ഇതുവരെ 51,784 രോഗികള് സുഖം പ്രാപിച്ചു.
 
നാലാംഘട്ട ലോക്ഡൗണ് ആരംഭിച്ചതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയന്ത്രണങ്ങള് ലഘൂകരിച്ചതിന് ശേഷം കഴിഞ്ഞ നാല് ദിവസത്തിനുള്ളില് 25,000 ത്തോളം കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില് 13-ാം സ്ഥാനത്താണ് നിലവില് ഇന്ത്യ.
 
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും രാജ്യത്ത് മഹാരാഷ്ട്രയാണ് മുന്നില്. രോഗികളുടെ എണ്ണത്തില് രണ്ടാമത് തമിഴ്‌നാടാണ്. മരണ നിരക്കില് രണ്ടാമത് ഗുജറാത്തും.