കൊറോണ വൈറസ്: എല്ലാ മാധ്യമപ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

    0
    70

     

    ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസിനെക്കുറിച്ചും, വിവിധ പ്രദേശങ്ങളിലും, സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാള്‍ മാധ്യമപ്രവത്തകര്‍ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തത്.

    എന്നാല്‍ രാജ്യത്ത് കൂടുതല്‍ കൊവിഡ് ബാധിതരെ കണ്ടെത്തി. കര്‍ണ്ണാടകത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 18 ആയി. ഗുജറാത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. ഗുജറാത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നിരോധനം.