സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

0
144

 

പാലാ: അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് അഭീല്‍ ജോണ്‍സണാണ് മരിച്ചത്. സംസ്ഥാന ജൂനിയര്‍ മീറ്റില്‍ വാളന്റിയറായിരുന്നു അഭീല്‍. പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഭീല്‍.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.