കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു

  0
  144

   

  കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

  സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാത്ത സാഹചര്യത്തില്‍ ആരാവും ജോളിയുടെ റോളില്‍ എത്തുകയെന്നതറിയാന്‍ സിനിമാപ്രേമികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം, ജോളി പൊന്നാമറ്റം കുടുംബത്തിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.

  മറ്റൊരു വീട്ടിലും ജോളി കൊലപാതകശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ കേസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.