കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

0
43

 

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസിലും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സിലി വധക്കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് . 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.സിലിയെ കൊലപ്പെടുത്തിയത് സയനൈഡ് ഉപയോഗിച്ചെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. ആദ്യശ്രമം പരാജയപ്പെട്ടതോടെ പ്രതി ജോളി രണ്ടാം ശ്രമത്തിലാണ് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍.