കൂടത്തായി കൊലപാതകം: റോയ് തോമസ് കൊല്ലപ്പെട്ട അഞ്ചാമത്തെ കേസിലും ജോളിയെ അറസ്റ്റുചെയ്തു

0
173

 

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റുചെയ്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്ന് അറസ്റ്റുചെയ്തത്.

കുറ്റ്യാടി സിഐഎന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും.