കൂടത്തായി കൊലപാതക കേസ്: പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

    0
    137

     

    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

    പതിനഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിക്കുന്നത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കണം. കേസില്‍ ഇന്ന് കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന.