പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചെന്ന് കെവിന്റെ പിതാവ് ജോസഫ്

0
75

 

കോട്ടയം: കെവിന്‍ ദുരഭിമാന കെലക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചു. നീനുവിന്റെ പിതാവ് ചാക്കോക്ക് കൂടി ശിക്ഷ വിധിക്കേണ്ടതായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 40000 രൂപ വീതം പിഴയുമാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴ തുകയില്‍ നിന്ന് ഒരുലക്ഷം ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന് നല്‍കണം. ബാക്കി തുക നീനുവിനും കെവിന്റെ പിതാവ് ജോസഫിനും തുല്യമായി വീതിച്ച് നല്‍കണമെന്നും വിധിയില്‍ പറയുന്നു.