ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

0
142

 

ഇന്നും നാളെയും അതിശക്തമായ മഴയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. അഞ്ചുദിവസം കൂടി ശക്തമായ മഴയെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി. 40 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂര്‍ കൂടി കനത്ത മഴ തുടരും. അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 40 മുതല്‍ -55 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. കളക്ട്രേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.