ഇടുക്കി, ഇടമലയാര്‍, കക്കി, പമ്പ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി.

0
44

 

തൊടുപുഴ: ഇടുക്കി, ഇടമലയാര്‍, കക്കി, പമ്പ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി. ഈ ഡാമുകളിലെല്ലാം തന്നെ സംഭരണശേഷിയുടെ പകുതിയിലും താഴെയാണ് ജലനിരപ്പ്.

ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമില്‍ സംഭരണശേഷിയുടെ 34 ശതമാനമാണ് വെള്ളമുള്ളത്. ഇടമലയാര്‍ 41 ശതമാനം, കക്കി, പമ്പ എന്നിവിടങ്ങളില്‍ 35 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.

അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വയനാട് ബാണാസുരസാഗര്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.