സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് മെഷീന്‍ കര്‍ശനമാക്കുന്നു

0
186

 

കൊല്ലം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഞ്ചിങ് മെഷീന്‍ കര്‍ശനമാക്കുന്നു. ജീവനക്കാര്‍ക്ക് ഹാജര്‍ രേഖപ്പെടുത്താനായി ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് പഞ്ചിങ്ങില്‍ 24നു മുന്‍പു റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. അതേസമയം സംവിധാനം മറ്റു വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.

ഇതോടെ ജീവനക്കര്‍ കൃത്യസമയത്ത് ഓഫിസില്‍ എത്തുന്നുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കും. ഇനി വൈകിയെത്തിയാല്‍ ശമ്പളം കുറയും. തുടര്‍ച്ചയായി വൈകിയെത്തിയാല്‍ അവധിയാകും.

ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ ഉള്‍പ്പെടാത്ത ഓഫിസുകള്‍ പഞ്ചിങ് മെഷീന്‍ വാങ്ങി അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കുകയും ഓഫിസ് മേധാവികള്‍ ജീവനക്കാരുടെ ഹാജര്‍ കൃത്യമായി പരിശോധിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.