കശ്മീര്‍ വിഷയം: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും

    0
    179

     

    ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാകും പാക് ജനതയെ അഭിസംബോധന ചെയ്യുക.

    കശ്മീരിലുള്ള ഇന്ത്യന്‍ നടപടികള്‍ അന്തരാഷ്ട്ര വിഷയമാക്കി ഉയര്‍ത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ പാളിയതിന് പിന്നാലെയാണ് ഈ നീക്കം. കശ്മീരിലെ നിലവിലെ സാഹചര്യങ്ങളും ഭാവി നീക്കങ്ങള്‍ വിശദീകരിക്കുന്നതിനുമാകും ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുക.