പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു സി.ആര്‍.പി.എഫ്. ജവാന് വീരമൃത്യു

0
631

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു.

പുല്‍വാമയിലെ ബന്‍സോ മേഖലയിലാണ് ഇന്നലെ അര്‍ധരാത്രി ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരര്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. തുടര്‍ന്ന് സുരക്ഷ സേന തിരിച്ചടിക്കുകയായിരുന്നു.