കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

0
190

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.

ഭീകരവാദികളുടെ ആയുധങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരവാദികളുടെ പേര്, ഇവരുള്‍പ്പെടുന്ന സംഘടന തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.