മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതി: യുവതി അറസ്റ്റില്‍

0
149

 

കാസര്‍ഗോഡ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നബീസ എന്ന യുവതിയാണ് അറസ്റ്റിലായത്. ബാക്രബയലിലെ 42-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നബീസ പിടിയിലായത്. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തത്.