കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് കൊവിഡ്: ഓഫീസ് അടച്ചു

0
657

 

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഫീസ് അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലാണ് നടപടി. ഇതേതുടര്‍ന്ന് ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം 337 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8281 ആയി.