കര്‍ണ്ണാടകയില്‍ 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

  0
  76

   

  ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊറോണ പോസിറ്റീവ് കേസുകള്‍ 18 ആയതായി സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് പുതിയ കേസുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

  കോവിഡ് -19 കേസുകള്‍ കൈകാര്യ ചെയ്യുന്നതിനായി 48 സര്‍ക്കാര്‍ ആശുപത്രികളും 35 സ്വകാര്യ ആശുപത്രികളും ആദ്യ പ്രതികരണ (ഫസ്റ്റ് റെസ്‌പോണ്ടന്റ്) ആശുപത്രികളായി കണ്ടെത്തിയിട്ടുണ്ട്. അണുബാധ പൊട്ടിപ്പുറപ്പെട്ടതിന്റെ വെളിച്ചത്തില്‍ എല്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കോവിഡ്-19 രോഗികളിലും സംശയമുള്ളവരിലും ആത്മവിശ്വാസം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് ആശുപത്രികളിലും വീടുകളിലും 4,390 മാനസികാരോഗ്യ കൗണ്‍സിലിംഗ് സെഷനുകനുകളും നടത്തി.

  അതേസമയം, കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്ര കുറയ്ക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ബസ് ടിക്കറ്റില്‍ നല്‍കിയിരുന്ന 25 ശതമാനം ഇളവ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി പിന്‍വലിച്ചു.

  അതേസമയം, ശനിയാഴ്ച ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ 271 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.