കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

0
35

 

തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐ.യുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ ഷെമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കാനാണിരിക്കുന്നത്.