കടമറ്റത്ത് കത്തനാറായി ജയസൂര്യ എത്തുന്നു

0
221

 

എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആര്‍. രാമാനന്ദാണ്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. 3 ഡി സാങ്കേതിക മികവോടെയാണ് കടമറ്റത്ത് കത്തനാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തില്‍ ഒരുങ്ങുന്ന ഈ ഫാന്റസി-ത്രില്ലര്‍ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുന്നത്.

1984 ല്‍ പ്രേംനസീറിനെ നായകനാക്കി എന്‍.പി സുരേഷ് ബാബു കടമറ്റത്തച്ചന്‍ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീവിദ്യ, എം.ജി സോമന്‍, ഹരി, പ്രതാചന്ദ്രന്‍ എന്നിവരാണ് പ്രധാന മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.