ചട്ടമ്പിസ്വാമികളുടെ ആശയവിപ്ലവം നവോഥാനത്തിന് കളമൊരുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

0
171

 

തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ ആശയവിപ്ലവമാണ് കേരളത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക നവോഥാനത്തിന് കളമൊരുക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചട്ടമ്പി സ്വാമിയുടെ 166 ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ചട്ടമ്പി സ്വാമി പുരസ്‌കകാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാരായണഗുരുവും ചട്ടമ്പിസ്വാമികളും ഉഴുതുമറിച്ചിട്ടതുകൊണ്ടാണ് ആ മണ്ണില്‍ വിത്തറിക്കി ഫലംകൊയ്യാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കായത്. അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി പ്രസിഡന്റ് എസ്.ആര്‍. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. മുന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഡോ. ശ്രീവത്സന്‍ നമ്പൂതിരി, അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍, സബീര്‍ തിരുമല, തുടങ്ങിയവര്‍ പങ്കെടുത്തു. അടുര്‍ ഗോപാലകൃഷന്‍ മറുപടി പ്രസംഗം നടത്തി. അഡ്വ. അനില്‍ കുമാര്‍ (സാഹിത്യം) കരുമം വി. രാധാകൃഷ്ണന്‍ നായര്‍ ( സാഹിത്യം, കാര്‍ഷികം) ചിത്രാ മോഹന്‍( കല, കേരള നടനം) എന്നിവര്‍ക്കും ചടങ്ങില്‍ വച്ച് പുരസ്‌കാരം നല്‍കി. സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ നന്ദി പറഞ്ഞു.