കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

    0
    666

     

    കൊല്ലം: കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരാണ് അറസ്റ്റിലായത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

    കഴിഞ്ഞ ജനുവരി 23-നാണ് പട്ടികജാതിക്കാരിയായ പതിമൂന്നുകാരി ജീവനൊടുക്കിയത്. വീടിനുള്ളില്‍ തൂങ്ങി നിന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നുള്ള പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് പീഡനത്തിനിരയായെന്ന വിവരം കണ്ടെത്തിയത്. മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ വരെ പീഡനം നടന്നിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍.