മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാമെന്ന് കെ. മുരളീധരന്‍

0
81

 

കോഴിക്കോട്: മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാമെന്ന് കെ. മുരളീധരന്‍ എം.പി. ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കില്‍ പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് യു.ഡി.എഫ് ഏറ്റെടുക്കാന്‍ തയാറാണ്. എന്നാല്‍ ഇതിനുവേണ്ടി ചെക്കുമായി കലക്ട്രേറ്റില്‍ കയറിയിറങ്ങി നടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഇന്നുമുതല്‍ സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.