കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

    0
    33

     

    തിരുവനന്തപുരം: ഐ.എ.എസ്. ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്തായിരിക്കും തസ്തിക തീരുമാനിക്കുക.

    അതേസമയം ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സര്‍ക്കാര്‍ ധനസഹായം നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.