മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡോ.ഐ.വി. ബാബു അന്തരിച്ചു

  0
  124

   

  കോഴിക്കോട്: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും സംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ഐ.വി ബാബു ഓര്‍മ്മയായി. ഇന്നു പുലര്‍ച്ചെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
  തത്സമയം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തേ ദേശാഭിമാനി, സമകാലിക മലയാളം വാരിക, മംഗളം ദിനപത്രം എന്നീ മാദ്ധ്യമങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
  ഗ്രന്ഥശാലാ സംഘം മുന്‍ സംസ്ഥാന സെക്രട്ടറി ഐ.വി ദാസിന്റെ മകനാണ്.