ഐ.എന്‍എക്സ് മീഡിയ കേസ്: പി.ചിദംബരം സുപ്രീംകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി

0
127

 

ന്യൂഡല്‍ഹി: ഐ.എന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം സുപ്രീംകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ചിദംബരത്തിനായി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

അടിയന്തരമായി പരിഗണിക്കേണ്ട ഹര്‍ജികളില്‍ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റീസാണെന്ന് കോടതി അറിയിച്ചു. ഹര്‍ജി അദ്ദേഹത്തിന് കൈമാറാമെന്നും ജസ്റ്റീസ് എന്‍.വി.രമണ അറിയിച്ചു.

ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.