ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോര്‍ പീസ് ആന്റ് ഡവലപ്‌മെന്റ് ദേശീയ സമ്മേളനം

0
2

 

തിരുവനന്തപുരം: ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോര്‍ പീസ് ആന്റ് ഡവലപ്‌മെന്റിന്റെ (ഐ ഡി പി ഡി ) പതിനൊന്നാമത് ദേശീയ സമ്മേളനം മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ‘ആരോഗ്യവും സമാധാനവും – മുന്നിലുള്ള വെല്ലുവിളികള്‍’ എന്ന വിഷയം പ്രമേയമാക്കി രണ്ടു ദിവസമായാണ് സമ്മേളനം നടന്നത്. ആദ്യദിനത്തിലെ പരിപാടികള്‍ ശനിയാഴ്ച വെണ്‍പാല വട്ടം കര്‍ഷക ഭവനിലെ ‘സമേതി’ യില്‍ നടന്നു.
നോബല്‍ സമ്മാന ജേതാവായ ഇന്റര്‍നാഷണല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍ (ഐ പി പി എന്‍ ഡബ്ലിയു ) എന്ന സംഘടനയുമായി ചേര്‍ന്നാണ്പ്രവര്‍ത്തിക്കുന്നത്.
രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി അംഗങ്ങള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിക്കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്.
മനുഷ്യരാശിയുടെ പുരോഗതി സമാധാനത്തിലൂടെ മാത്രമാണെന്നും യുദ്ധം ദുരിതമല്ലാതെ മറ്റൊന്നും കൊണ്ടുവരില്ലെന്നുമുള്ള സന്ദേശം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.ഐ ഡി പി ഡി ജനറല്‍ സെക്രട്ടറി ഡോ ഷക്കീല്‍ ഉര്‍ റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. ഐ പി പി എന്‍ ഡബ്ലിയു കോ- പ്രസിഡന്റ് ആണവ നിരോധന ഉടമ്പടിയെ കുറിച്ച് വിശദമായി പ്രതിപാദിച്ചു. മേജര്‍ ജനറല്‍ (റിട്ട.) വിനോദ് സൈഗാള്‍ മുഖ്യാതിഥിയായിരുന്നു. ബിനോയി വിശ്വം എം പി, ഡോ നിര്‍മ്മല്‍ മാജി, അസീസ് പാഷ, ഐ ഡി പി ഡി പ്രസിഡന്റ് ഡോ എസ് എസ് സൂദന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് എന്നിവര്‍ സംസാരിച്ചു. ഡോ എ സജീദ് സ്വാഗതവും പ്രൊഫ ടി കെ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.