ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി

0
209

 

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം അതിരാവിലെ തന്നെ ശേഷിച്ച രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യ വിജയം റാഞ്ചിയെടുത്തു. നാലാം ദിനത്തില്‍ വെറും പന്ത്രണ്ട് പന്തുകള്‍ മാത്രമേ എറിയേണ്ടി വന്നുള്ളൂ. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി പിറന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വാലറ്റം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ്ണമായി അടിയറവ് പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റ താരം ഷഹബാസ് നദീമാണ് തെയൂനിസ് ഡിബ്രൂയിന്‍, ലുങ്കി എന്‍ഗിഡി എന്നിവരെ പുറത്താക്കി പരമ്പര ഇന്ത്യക്ക് സമ്മാനിച്ചത്. 335 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കക്ക് പക്ഷെ 48 ഓവറില്‍ 133 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

നാലാം ദിനത്തിലെ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണപ്പോള്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 497/9 ഡിക്ലയേര്‍ഡ്, ദക്ഷിണാഫ്രിക്ക-162,133.