ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തി

0
535

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തി. ഏവരും ഏറെ പ്രതീക്ഷയോടെയാണ് സഞ്ജുവിനായി കാത്തിരുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമില്‍ എടുത്തിരിക്കുന്നത്.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ചേര്‍ന്ന് ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവന്നു. ഇതിനെ തുടര്‍ന്നാണ് മലയാളി താരം സഞ്ജുവിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചത്.

നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടംപിടിച്ചിരുന്നു. എന്നാല്‍, കളിക്കാന്‍ അവസരം ലഭച്ചില്ല . പിന്നീട് നടന്ന ഏകദിന പരമ്ബരയ്ക്കുള്ള ടീമിലേയ്ക്കും സഞ്ജു പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതിനെതിരേ വലിയ വിര്‍മശനമാണ് ബി.സി.സി.ഐ. നേരിടേണ്ടിവന്നത്.

ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 പരമ്ബര ആരംഭിക്കുന്നത്.