സംസ്ഥാനത്ത് സാമൂഹികവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

0
79

 

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇനി സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് പറയാനാകില്ല. വെഞ്ഞാറമൂട് മൂന്നുപേര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തിവരുന്നുണ്ട്. സമൂഹവ്യാപനം ഇല്ലാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. സന്റെിനല്‍ സര്‍വൈലന്‍സ് പരിശോധനയില്‍ വളരെ കുറച്ച് പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സമൂഹവ്യാപനത്തിന്റെ ക്ലസ്റ്റര്‍ കേരളത്തില്‍ കണ്ടെത്താനായില്ല. എല്ലാ പോസിറ്റീവ് കേസുകളിലും ഒരു സമ്പര്‍ക്കമെങ്കിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ പെരിഫറല്‍ ന്യൂമോണിയ കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.