രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

0
69

 

രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപി കഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. അസുഖബാധിതയായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. 1973 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു.
2004ല്‍ ഉത്തരാഖണ്ഡിന്റെ ഡിജിപിയായി നിയമിതയായി. രാജ്യത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയെന്ന പദവിയും ഇതോടെ അവര്‍ സ്വന്തമാക്കി. 2007ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. വിരമിച്ച ശേഷം കഞ്ചന്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം നടത്തി.