വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്ത യുവാവ് അറസ്റ്റില്‍

0
34

 

പാലക്കാട് : രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്ത യുവാവ് അറസ്റ്റില്‍. അട്ടപ്പാടി സ്വദേശി ശ്രീജീത്ത് രവീന്ദ്രനാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റിട്ടതിന് അറസ്റ്റിലായത്.

ഡിവൈഎഫ്ഐ നല്‍കിയ പരാതിയെ തുടര്‍ന്ന് അഗളി പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുന്നവര്‍ക്കെതിരെയും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.