തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്സ് അധിക സര്‍വീസ് നടത്തും

0
56

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ച സാഹചര്യത്തില്‍ ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്കായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്സ് അധിക സര്‍വീസ് നടത്തും 10, 11, 12 തീയതികളിലായിരിക്കും അധിക സര്‍വീസുകള്‍.

രാവിലെ 6.15നു ദുബായില്‍ നിന്നും തിരിക്കുന്ന EK 8532 വിമാനം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. ഉച്ചയ്ക്ക് 1.25നു തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന EK  8533 വിമാനം ദുബായില്‍ വൈകീട്ട് 3.55 നു എത്തുന്നതായിരിക്കും.

രാവിലെ 9.20നു ദുബായില്‍ നിന്നും തിരിക്കുന്ന EK 8530 വിമാനം വൈകീട്ട് 3.05 നു തിരുവനന്തപുരത്തു എത്തും. വൈകീട്ട് 4.30നു തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന വിമാനം വൈകീട്ട് 7 മണിയോട് കൂടി ദുബായില്‍ എത്തുന്നതായിരിക്കും.

കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ബാധിക്കപെട്ട എമിറേറ്റ്സ് വിമാനങ്ങളില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വിവരങ്ങള്‍ അറിയുവാനായി +91 9167073333 അല്ലെങ്കില്‍ +91 9167003333 എന്ന ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഷെഡ്യൂളുകളെക്കുറിച്ചറിയാന്‍ യാത്രക്കാര്‍ക്ക് www.emirates.com സന്ദര്‍ശിക്കാവുന്നതാണ്.

നിലവിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിക്കുന്നതായും തുടര്‍ന്നുള്ള അറിയിപ്പുകള്‍ യാത്രക്കാരെ അറിയിക്കുമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.