അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു

0
782

 

കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍. ഇന്നു രാവിലെ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തി. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടര്‍ന്ന് അദ്ദേഹത്തെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ ചെയ്തിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘അയ്യപ്പനും കോശിയും’ എഴുതി സംവിധാനം ചെയ്തത് സച്ചിയാണ്. പൃഥ്വിരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ രചിച്ചതും സച്ചി ആയിരുന്നു. പൃഥ്വിരാജ് നായകനായ ‘അനാര്‍ക്കലി’ ആയിരുന്നു സംവിധായകനായി സച്ചി അരങ്ങേറ്റം കുറിച്ച ചിത്രം. രാമലീല, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.