മര്‍ദ്ദിച്ച് അവശരായി കിടക്കുന്നവരെക്കൊണ്ട് ദേശീയഗാനം പാടിപ്പിച്ച് പോലീസ്: ഒരാള്‍ മരിച്ചു

0
128

ഡല്‍ഹിയില്‍ മര്‍ദിച്ച് അവശരാക്കിയ ശേഷം അഞ്ച് പേരെക്കൊണ്ട് ദേശീയഗാനം പാടിപ്പിച്ച് പൊലീസുകാര്‍. ഇതിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ കൂട്ടത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ദാംപുരി സ്വദേശി ഫൈസാനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം പുറത്തു വന്ന വിഡിയോയില്‍ അഞ്ച് പേരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നത് കാണാം. പരുക്കേറ്റ് റോഡില്‍ കിടക്കുന്ന ഇവരെക്കൊണ്ടാണ് പൊലീസ് നിര്‍ബന്ധപൂര്‍വം ദേശീയ ഗാനം പാടിപ്പിച്ചത്. പൊലീസുകാര്‍ ഇവര്‍ക്ക് ചുറ്റും വട്ടം കൂടി നില്‍ക്കുകയായിരുന്നു. ലാത്തി കൊണ്ട് കുത്തി നന്നായി പാടൂ എന്ന് ആജ്ഞാപിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.ഡല്‍ഹിയില്‍ നാല് ദിവസം തുടര്‍ന്ന കലാപത്തിനിടെയാണ് വീഡിയോ പുറത്തുവന്നത്, കലാപത്തില്‍ 42 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.