കലാലയങ്ങില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ ഹൈക്കോടതി നിരോധിച്ചു

0
45

 

കൊച്ചി: കലാലയങ്ങില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ ഹൈക്കോടതി നിരോധിച്ചു. സമരത്തിനും പഠിപ്പുമുടക്കലിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന തലത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

ഘരാവോ, പഠിപ്പുമുടക്കല്‍, മാര്‍ച്ച്, ധര്‍ണ തുടങ്ങിയവ കലാലയങ്ങളില്‍ പാടില്ല. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.