സിഎംഎസ് കോളജില്‍ സംയുക്ത വിദ്യാര്‍ത്ഥി സംഘവും എസ്എഫ്ഐയും തമ്മില്‍ സംഘര്‍ഷം

0
33

കോട്ടയം: സിഎംഎസ് കോളജില്‍ സംയുക്ത വിദ്യാര്‍ത്ഥി സംഘവും എസ്എഫ്ഐയും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

സിഎംഎസ് കോളജിലെ ഫിസിക്സ് വിഭാഗം വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് ആക്ഷേപിച്ചു കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. കോളജ് ടുറുമായി ബന്ധപ്പെട്ടുണ്ടായ ചിലവിഷയങ്ങളും പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എസ്എഫ്ഐയുടെ കോളജിലെ യൂണിറ്റ് സെക്രട്ടറിയെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു ഇതിനെതിരെ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കോളേജിന്റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്യാംമ്പസിനകത്ത് എസ്എഫ്ഐ ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുകയാണ്. അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കഞ്ചാവ് മാഫിയയാണെന്ന് പറഞ്ഞ് മര്‍ദ്ദനം അഴിച്ചുവിടുകയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ കോളജിലെ അനാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നടപടിയാണ് പ്രിന്‍സിപ്പിലും അധികൃതരും സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.