പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം: ബിനോയ് വിശ്വം കസ്റ്റഡിയില്‍

0
134

മംഗളൂരു: സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം കസ്റ്റഡിയില്‍. മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതോടെയാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്.

സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് മറികടന്ന് പ്രകടനം നടത്തിയതോടെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.