പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

0
324
 
ന്യൂഡല്ഹി: പൗരത്വ ഭേദഗതി ബില് ഇന്ന് രാജ്യസഭയില് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില് അവതരിപ്പിക്കുക. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില് പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഉച്ചയ്ക്കു രണ്ടുമുതല് രാത്രി എട്ടുവരെയാണ് രാജ്യസഭയില് പൗരത്വബില്ലിന്മേല് ചര്ച്ച നടക്കുക.
 
ലോക്‌സഭയില് ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില് എതിര്ക്കുമെന്നാണു വിവരം. മഹാരാഷ്ട്രയില് സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി പരോക്ഷമായി വിമര്ശിച്ചിരുന്നു.
 
12 മണിക്കൂര് നീണ്ടുനിന്ന ചര്ച്ചകള്ക്ക് ശേഷമാണ് പൗരത്വ ഭേഗദഗതി ബില് കഴിഞ്ഞ ദിവസം ലോക്‌സഭയില് വോട്ടിനിട്ടത്. വോട്ടെടുപ്പില് പങ്കെടുത്ത 391 അംഗങ്ങളില് 80 പേര് മാത്രമാണ് ബില്ലിനെ എതിര്ത്തത്. 311 പേര് ബില്ലിനെ അനൂകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
 
245 അംഗങ്ങളുള്ള രാജ്യസഭയില് 123 എംപിമാരുടെ പിന്തുണ ലഭിച്ചാലാണ് ബില് പാസാകുക. രാജ്യസഭയില് ബില് പാസായാല് ഇത് രാഷ്ട്രപതിയുടെ മുന്നിലെത്തും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില് നിയമമായി മാറും.