പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

0
281

 

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ബില്ല് അവതരിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ അദൃശ്യമായ ഒ?രു വേര്‍തിരിവുണ്ടാകുമെന്നാണ് സേന മുഖപത്രം സാമ്പയിലെ വിമര്‍ശനം.

രാജ്യത്ത് അനധികൃതമായി കുടിയേറിയിട്ടുള്ള ഹിന്ദുക്കളെ മാത്രം അംഗീകരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം മതങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

ബില്ലിന്റെ മറവില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും അത് രാജ്യ താത്പര്യത്തിന് എതിരാണെന്നും വിമര്‍ശിക്കുന്ന മുഖപത്രത്തില്‍ രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പുതിയ പ്രശ്‌നങ്ങള്‍ ക്ഷ?ണി?ച്ച് വരുത്തുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.