കൊവിഡ് 19: സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കേരള ഫിലിം ചേംബര്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു

0
676

 

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനാ ഭാരവാഹികള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബന്ധപ്പെട്ട മറ്റു മന്ത്രിമാര്‍ എന്നിവരെ നേരില്‍ കണ്ട് സംസാരിക്കുകയും മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. തിയേറ്റര്‍ ഉടമകള്‍ വായ്പ എടുത്തിട്ടുള്ള ബാങ്കുകളുടെ പട്ടിക നല്‍കിയാല്‍ അവരുമായി സര്‍ക്കാര്‍ സംസാരിച്ച് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടാമെന്നും മറ്റ് ആവശ്യങ്ങള്‍ക്ക് അനുഭാവപൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കാമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉറപ്പുനല്‍കി.

നിവേദക സംഘത്തില്‍ ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍, ജി.സുരേഷ് കുമാര്‍,എം രഞ്ജിത്ത്, അനില്‍ തോമസ്, ഷാജി വിശ്വനാഥ്, കല്ലിയൂര്‍ ശശി ,ബി രാകേഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.