ചെന്നൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  0
  513

   

  ചെന്നൈ: ചെന്നൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫീസ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്.

  അതേസമയം കഴിഞ്ഞ ദിവസം ഡിഎംകെ എംപി ജഗത് രക്ഷകിനെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്സ്മെന്റ ഓഫീസില്‍ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

  അനധികൃത സ്വത്ത് സമ്പാദനത്തിന് ജഗത് രക്ഷകിന് ഇഡി നേരത്തെ കേസെടുത്തിരുന്നു. എംപിയെ ഉടന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

  കോവിഡ് വ്യാപനം അതിശക്തമായി തുടരുന്ന ചെന്നൈയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാസേനകളിലും കൊവിഡ് പകരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.