കേന്ദ്ര സായുധ സേനകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അവസരമൊരക്കി കേന്ദ്രസര്‍ക്കാര്‍

  0
  427

   

  ന്യൂഡല്‍ഹി : കേന്ദ്ര സായുധ സേനകളിലേക്കും ഭിന്നലിംഗക്കാര്‍ക്ക് ജോലിക്കായി പ്രവേശിക്കാം. അവസരങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്. നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ് ഉടന്‍തന്നെ നിയമനം തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

  നടപടികള്‍ പൂര്‍ത്തിയായാല്‍ അതിനുശേഷം നടത്തുന്ന നിയമനങ്ങള്‍ക്കായുള്ള അപേക്ഷാഫോമുകളില്‍ ഇനിമുതല്‍ സ്ത്രീ/ പുരുഷന്‍ എന്നിവയോടൊപ്പം ഭിന്നലിംഗം എന്ന് ചേര്‍ക്കാനുള്ള സ്ഥലവും ഉണ്ടായിരിക്കും. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, താമസ സൗകര്യം തുടങ്ങി എല്ലാ മേഖലകളിലും വിവേചനമുണ്ടാകുന്നത് തടയാനായുള്ള ഭിന്നലിംഗ അവകാശ സംരക്ഷണ നിയമം 2019 പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

  നിലവില്‍ അതിര്‍ത്തി രക്ഷാസേന, ഇന്തോ- ടിബറ്റന്‍ അതിര്‍ത്തി സേന, കേന്ദ്ര വ്യവസായ സുരക്ഷാ സേന, കേന്ദ്ര റിസര്‍വ് പോലീസ് സേന എന്നീ സേനാവിഭാഗങ്ങളിലാണ് ഭിന്നലിംഗക്കാര്‍ക്ക് പ്രവേശനം. ഇത് സാധ്യമാകുന്നതോടെ ഭിന്നലിംഗക്കാര്‍ക്ക് അപ്രാപ്യമായിരുന്ന സര്‍ക്കാര്‍ ജോലികള്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അവര്‍ക്ക് ലഭ്യമാകും.