മകനായി സമ്മാനിച്ച കാരംബോര്‍ഡ് വാങ്ങാത്തതില്‍ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലിയെന്ന് പരാതി

    0
    177

     

    കോട്ട: കാരം ബോര്‍ഡിന്റെ പേരിലുള്ള തര്‍ക്കത്തില്‍ ഭാര്യയെ മുത്തലാക്ക് ചൊല്ലി യുവാവ് ബന്ധം വേര്‍പെടുത്തി. രാജസ്ഥാനിലെ ബരാന്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ അന്താ പട്ടണത്തിലെ ഷബ്രൂണിഷായുടെ(24) പരാതിയില്‍ ഷാക്കില്‍ അഹമ്മദിനെതിരെ പോലീസ് കേസെടുത്തു.

    മകനായി സമ്മാനിച്ച കാരംബോര്‍ഡ് വാങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് യുവാവ് മുത്തലാക്ക് ചൊല്ലിയതെന്നാണ് പരാതി. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിട്ടുള്ള ഷബ്രൂണിഷ ഇപ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കേസിന്റെ വിചാരണ കഴിഞ്ഞു കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് മൊഴി ചൊല്ലിയത്.