കെയര്‍ ഗിവര്‍ ട്രെയിനിംഗ് ആരംഭിച്ചു

0
40

 

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെയ്ക്കുന്ന കെയര്‍ ഗിവര്‍ ട്രെയിനിംഗ് ശ്രീകാര്യം ലയോള കൗണ്‍സലില്‍ ആരംഭിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ എ എസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോ അനില്‍ പ്രഭാകരന്‍, മാനസികാരോഗ്യ അതോറിറ്റി സീ ഇ ഒ ഡോ. കെ പി ജയപ്രകാശന്‍ സാമൂഹ്യ നീതി അഡിഷണല്‍ ഡയറക്ടര്‍ ജലജ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഫാ. ജോര്‍ജ് ജോഷുവ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. മെഡിക്കല്‍ കോളേജ് സാമൂഹ്യ ശാസ്തജ്ഞന്‍ ഇ നസീര്‍ യാണ് നോഡല്‍ ഓഫീസര്‍. പുനരധിവാസ കേന്ദ്രങ്ങളുടെ അഡ്മിനിസിറ്ററന്മാര്‍. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, നേഴ്സന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വൊക്കേഷണല്‍ ട്രെയിനര്‍മാര്‍, പരിപാലകര്‍ എന്നിവര്‍ക്ക് ത്രിദിന ഫോക്കസ്ഡ് ട്രെയിനിങ്ങ് ആണ് നല്‍കുന്നത്. ഇതിനായി പരിശീലന സഹായികളും മൊഡ്യൂളുകളും തയ്യാറാക്കിയിട്ടുണ്ട്. മനസകാരോഗ്യ സംരക്ഷണ നിയമം, വൈകല്യ ബാധിതരുടെ അവകാശങ്ങള്‍ നിയമം, പുനരധിവാസത്തിന്റെ വിവിധ തലങ്ങള്‍, മള്‍ട്ടി പ്രൊഫസണല്‍ ടീം വര്‍ക്ക് എന്നിവ പരിശീലന പരിപാടിയില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ലൊയോള കോളേജിലാണ് ക്ളാസ്സുകള്‍ നടക്കുക. മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. അതാത് രംഗത്തെ പ്രമുഖര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. 1000 ഓളം ആളുകള്‍ക്ക് പരിശീലനം നല്‍കും. അടുത്ത ബാച്ച് ഫെബ്രുവരി 26 ന് ആരംഭിക്കും