മലയാളി പ്രവാസി വ്യവസായി സി.സി. തമ്പിക്ക് ജാമ്യം

0
138

 

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ഉടമയുമായ സി.സി. തമ്പിക്ക് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് തമ്പിക്ക് ജാമ്യം അനുവദിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. വിദേശ വിനിമയ ചട്ടലംഘനത്തിന് തമ്പിക്കെതിരേ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് തമ്പിയെ അറസ്റ്റു ചെയ്തത്.

റോബര്‍ട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി. തമ്പി വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരില്‍ നേരത്തെയും ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. 288 കോടി രൂപയുടെ ഇടപാടില്‍ വിദേശനാണയ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം.