എറണാകുളത്ത് ആറുമാസം പ്രായമായ കുഞ്ഞിനു നേരെ മര്‍ദ്ദനം: പിതാവ് കഡിയില്‍

  0
  363

   

  കൊച്ചി: എറണാകുളം തിരുവാങ്കുളം ഏറമ്പാകത്ത് പിഞ്ചുകുഞ്ഞിന് നേരെ മാതാപിതാക്കളുടെ ക്രൂരമര്‍ദനം. സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
  ആറ് മാസം പ്രായംമുള്ള പെണ്‍കുഞ്ഞിനെയാണ് മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ മര്‍ദനമേറ്റതിന്റേയും പാടുകളുണ്ട്.

  മാതാപിതാക്കള്‍ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ശരീരത്തില്‍ അച്ഛന്‍ പൊള്ളിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.