അയോധ്യ കേസ് മാറ്റിവെച്ചു

0
106

 

ദില്ലി: അയോധ്യ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പ്രശ്‌ന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ജൂലായ് 31 നു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മധ്യസ്ഥ ചര്‍ച്ചയ്ക്കായി റിട്ട ജസ്റ്റിസ് ഇബ്രാഹിം കലീഫുള്ള, ശ്രീ. രവി ശങ്കര്‍, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയെയാണ് സുപ്രീം കോടതി ചുമതലപ്പെടുത്തിയത്.