അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0
190

 

പാലക്കാട്: അട്ടപ്പാടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദമാക്കിയിട്ടില്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ജീവിക്കാനുളള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പോലീസ് ഉള്‍പ്പെടെ ആര്‍ക്കും ഇത് കവര്‍ന്നെടുക്കാന്‍ അനുവാദമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കും.