അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപകമായി മോഷണം

0
181
വ്യാപകമായി മോഷണം അരങ്ങേറിയതായി പരാതി. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് പരാതി ഉന്നയിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുണ് ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങിനിടെ ബി.ജെ.പി. എം.പി. ബാബുല് സുപ്രിയോ ഉള്പ്പെടെ 11 പേര്ക്ക് തങ്ങളുടെ ഫോണുകള് നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.
 
ബി.ജെ.പി. എം.പി അടക്കം 11 പേര്ക്ക് തങ്ങളുടെ മൊബൈല് ഫോണ് നഷ്ടപ്പെട്ടെന്നാണ് റിപ്പോര്ട്ട്. നിഗംബോധഘട്ടില് നടന്ന സംസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം.’നമ്മള് എല്ലാവരും അരുണ് ജെയ്റ്റിലിക്ക് അന്ത്യോപചാരം അര്പ്പിക്കുകയായിരുന്നു, എന്നാല് ഈ ഫോട്ടോയെടുത്ത ഫോണ് ആ ചടങ്ങിനിടെ എന്നോട് അവസാന ഗുഡ് ബൈ പറഞ്ഞു’ എന്നായിരുന്നു പതംഞ്ജലി വക്താവിന്റെ പ്രതികരണം. ട്വിറ്ററിലായിരുന്നു പതംഞ്ജലി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.