പൊലീസ് ഉദ്യേഗസ്ഥരെ കൈയേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

0
96

ചാരുംമൂട് : പൊലീസ് ഉദ്യേഗസ്ഥരെ കൈയേറ്റം ചെയ്യുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആദിക്കാട്ടുകുളങ്ങര ആഷിക് മന്‍സിലില്‍ ആഷിക് (30) ആദിക്കാട്ടുകുളങ്ങര ദാറുല്‍ സലാം വീട്ടില്‍ മുഹമ്മദ് സുല്‍ഫി (45)എന്നിവരെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. കൈയേറ്റത്തിനിരയായ എ.എസ്.ഐ സുനില്‍കുമാര്‍, സി.പി.ഒ രാഹുല്‍ എന്നിവരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ചയായിരുന്നു സംഭവം. ഹൈവേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ഇവര്‍ കയ്യേറ്റം ചെയ്തത്. സുല്‍ഫിയുടെ മകനും മറ്റൊരാളും സ്‌കൂട്ടറില്‍ വരുമ്പോള്‍ പൊലീസ് സംഘം തടഞ്ഞ് വാഹനം കസ്റ്റഡിയിലെടുത്തു. ലോക് ഡൗണ്‍ ലംഘിച്ചതിനും ഹെല്‍മിറ്റില്ലാതെ യാത്ര ചെയ്തതിനുമായിരുന്നു വാഹനം പിടിച്ചെടുത്തത്. എന്നാല്‍ , ഇതില്‍ ക്ഷുഭിതരായ സുല്‍ഫിയും ആഷിക്കും വാഹനം പിടിച്ച പൊലീസ് ഉദ്യോഗസ്ഥരാണെന്ന് കരുതി ആദിക്കാട്ടുകുളങ്ങരയില്‍ ഡ്യൂട്ടി ചെയ്യുയായിരുന്ന ഹൈവേ പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്യുകയായിരുന്നു.